top of page

Behind The Keyboard

നുഷ്യന്റെ മനസ്സ്  അനിര്‍വചനീയം തന്നെ…   വിശാല നഭസ്സില്‍ ചിറകു വിരിച്ചു പറന്നു ഭൂഖണ്ഡങ്ങള്‍  താണ്ടുന്ന  ഒരു ദേശാടന പക്ഷിയെപോലെയോ വിലയേറിയ മുത്തുകള്‍ അന്വേഷിച്ചു പായ്‌ക്കപ്പലില്‍ ഒറ്റയ്ക്ക് നടുക്കടലിലേക്ക് തുഴഞ്ഞു പോകുന്ന  ഭാഗ്യാന്വേഷിയായ നാവികനെപ്പോലെയോ  അവന്‍ ദൂരേക്ക്‌,  ദൂരേക്ക്‌ , ദൂ….രേക്ക്‌ പോയ്ക്കളയും. എന്നാലോ അടുത്ത നിമിഷം മുതല്‍ സ്വന്തം കൂട്ടിലെ,  മഴ കാത്തു കിടക്കുന്ന വേഴാമ്പലിനെ പോലെ  തന്നെ മാത്രം ചിന്തിച്ച്ചിരിക്കുന്ന പ്രേയസിയെയും  പറക്കമുറ്റാത്ത പക്ഷികളെ പോലുള്ള ഇളം കുഞ്ഞുങ്ങളെയും ഓര്‍ത്തോര്‍ത്ത് തന്റെ കൂരയിലേക്ക് മടങ്ങാന്‍ കൊതിക്കും. ചിന്തകളും അതുപോലെ പ്രഹേളിക തന്നെ …. വലക്കണ്ണികളുടെ വെള്ളിവെളിച്ചത്തില്‍ അഭിരമിക്കുമ്പോഴും എനിക്കിഷ്ടം ആ പഴയ എല്‍.പി.സ്കൂളിന്റെ മുറ്റത്തെ പ്ലാവിന്‍ ചുവട്ടില്‍ ഗൃഹാതുര സ്മരണകള്‍ അയവിറക്കി ചടഞ്ഞിരിക്കാനാണ് … ഈ പാട്ടും പാടിക്കൊണ്ട് ...

ഴുതുമായിരുന്നു. ഒന്നും വെളിച്ചം കാണിക്കാന്‍ ധൈര്യം വന്നില്ല … ബ്ലോഗ്‌ ആത്മപ്രകാശനത്തിനുള്ള ഒരു ആകാശ സാധ്യതയാണ് . വെറും എഴുത്ത്കാരന്‍ ആയാല്‍ പോരാ, മികച്ച വായനക്കാരന്‍ കൂടി ആകുമ്പോഴേ ബ്ലോഗ്‌ ലോകം നമ്മെ നെഞ്ചോടടുക്കൂ എന്ന് മനസ്സിലായപ്പോഴാണ്  ഞാന്‍ വായനയുടെ വസന്തത്തിലേക്ക് എടുത്തെറിയപ്പെട്ടത്‌ .

പുറത്തെ കാഴ്ചകള്‍ മടുത്തു , ഞാന്‍ ആരാണെന്നറിയാന്‍ , ഉള്ളിലേക്ക് നോക്കി , അവിടെ ഉള്‍ക്കാഴ്ചകള്‍ മാത്രം . കാഴ്ചയില്‍ നിന്ന് ബോധപൂര്‍വമായ നോട്ടത്തിലേക്ക് മാറുമ്പോഴാണ് , നിലവിളികള്‍ ദുര്‍ബലമായ ചുവടുകള്‍ വച്ചു പതുക്കെ നടന്നു വരുന്നത് നോക്കിക്കാണുമ്പോഴാണ്  നോട്ടപ്പാടിലുള്ളവയെ കുറിച്ചു രണ്ടു കയ്യും   ഉയര്‍ത്തി നമ്മളും ഉറക്കെയുറക്കെ നിലവിളിച്ചു കൊണ്ടേ ഇരിക്കണമെന്ന് തോന്നുക …

...extraordinarily patient, provided i get my own way in the end / sometimes i don't understand a single word of what i am saying / as every human being, to be at home wherever i find myself / i own me, so i can engineer me, i am me, and i am okay.

author, graphics & blog enthusiast

Ganga Dharan

MAKKANNERI

 

bottom of page